
കൊച്ചി: 'വി ജെ മച്ചാന്‍' എന്നറിയപ്പെടുന്ന യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്‌സോ കേസില്‍ അറസ്റ്റില്‍. 16കാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. എറണാകുളം കളമശ്ശേരി പോലിസാണ് പുലര്‍ച്ചെ യൂട്യൂബറെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി കളമശ്ശേരി പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളുടെ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും പോലിസ് വിശദമായി പരിശോധിക്കുന്നുമുണ്ട്.