സമ്പൂര്‍ണ പൊതുജനാരോഗ്യം കൈവരിക്കാനുള്ള വലിയ തടസം താങ്ങാന്‍ കഴിയാത്ത ചികില്‍സാച്ചിലവ്: മുഖ്യമന്ത്രി

ഹൃദ്രോഗ നിരക്ക് വളരെ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇതിനായി ആധുനിക ചികില്‍സകളുടെ ലഭ്യതയെക്കുറിച്ച് സാധാരണക്കാര്‍ക്ക് പ്രാഥമിക അറിവ് ഉണ്ടായിരിക്കണം. ആധുനിക ഹൃദ്രോഗ ചികില്‍സയെ പറ്റിയുള്ള അറിവ് ചികില്‍സാ സമയത്തെ ആശങ്കകള്‍ അകറ്റാന്‍ സഹായിക്കും. മെഡിക്കല്‍ മേഖല കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട്. എല്ലാ വൈദ്യശാസ്ത്ര നേട്ടങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്

Update: 2019-09-21 18:51 GMT

കൊച്ചി: സമ്പൂര്‍ണമായ പൊതുജനാരോഗ്യം കൈവരിക്കുന്നതിനുള്ള വലിയ തടസം താങ്ങാന്‍ കഴിയാത്ത ചികില്‍സാച്ചിലവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി (ഐസിസി) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍ക്കാരാശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും അവശ്യമരുന്ന് ലഭ്യത ഉറപ്പു വരുത്തിയും ജനറിക് മരുന്നുകളെ പ്രോല്‍സാഹിപ്പിച്ചും സംസ്ഥാന സര്‍ക്കാര്‍ മികച്ച ഇടപെടലാണ് നടത്തുന്നത്. ഹൃദ്രോഗ നിരക്ക് വളരെ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇതിനായി ആധുനിക ചികില്‍സകളുടെ ലഭ്യതയെക്കുറിച്ച് സാധാരണക്കാര്‍ക്ക് പ്രാഥമിക അറിവ് ഉണ്ടായിരിക്കണം. ആധുനിക ഹൃദ്രോഗ ചികില്‍സയെ പറ്റിയുള്ള അറിവ് ചികില്‍സാ സമയത്തെ ആശങ്കകള്‍ അകറ്റാന്‍ സഹായിക്കും. മെഡിക്കല്‍ മേഖല കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട്. എല്ലാ വൈദ്യശാസ്ത്ര നേട്ടങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

കാത്തിറ്റര്‍ ചികില്‍സ 70 % ആളുകളില്‍ എത്തിക്കാനുള്ള സംവിധാനം ഇന്ന് സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനും ചികില്‍സയ്ക്കും സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കാനും സംസ്ഥാന അരോഗ്യ മേഖല ലക്ഷ്യമിടുന്നുണ്ടെന്നുപം മുഖ്യമന്ത്രി പറഞ്ഞു. ഹൃദ്രോഗങ്ങളുടെ പ്രതിരോധം, രോഗലക്ഷണങ്ങള്‍ നേരത്തെയുള്ള രോഗനിര്‍ണയം, അത്യന്താധുനിക ചികില്‍സാ മാര്‍ഗ്ഗങ്ങള്‍, തുടര്‍ ചികില്‍സകള്‍ എന്നിവ സംബന്ധിച്ച അവബോധം വ്യാപിപ്പിക്കുന്നതിന് ജനപങ്കാളിത്തമുള്ള പ്രചാരണ പദ്ധതികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.മെഡിക്കല്‍ മേഖല കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട്. കൂടാതെ എല്ലാ വൈദ്യശാസ്ത്ര നേട്ടങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ കൃഷ്ണന്‍കുട്ടി സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി.ഐസിസി പ്രസിഡന്റ ഡോ. എന്‍ എന്‍ ഖന്ന, ഓെൈര്‍ഗനെസിങ്ങ് ചെയര്‍മാന്‍ ഡോ. കെ വേണുഗോപാല്‍, ഡോ.ബി സി ശ്രീനിവാസ്, ഡോ. ടി ആര്‍ രഘു, ഡോ.കെ പി ബാലക്യഷ്ണന്‍,ഓര്‍ഗനൈസിങ്ങ് സെക്രട്ടറിഡോ. പി ബി. ജയഗോപാല്‍ സംസാരിച്ചു.ഹൃദയ സംരക്ഷണം, പുതിയ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, നൂതന മരുന്നുകള്‍, മെഡിക്കല്‍ സാങ്കേതികവിദ്യകള്‍, നൂതന ചികിത്സാ രീതികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകളും നയരൂപീകരണവുമാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ നടക്കുന്നത്.രാജ്യത്തെ വിവിധ മേഖലകളിലെ ആളുകള്‍ക്ക് ഹൃദയസ്തംഭനത്തിനുള്ള പ്രത്യേക കാരണങ്ങളും അപകടസാധ്യതകളും സമ്മേളനം വിലയിരുത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ചികിത്സാ രീതികളെക്കുറിച്ചും, നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും.ആയിരത്തിലധികം വിദഗ്ദ്ധ ഡോക്ടര്‍മാരും ഗവേഷകരും അന്താരാഷ്ട്ര പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

Tags:    

Similar News