വീട് മനോഹരമായി അലങ്കരിച്ചെടുക്കാന്‍ ചെയ്‌തെടുക്കാന്‍ കൈയിലുള്ള കാശു മുഴുവന്‍ പൊടിച്ച് കളയുന്നവരാണ് നമ്മള്‍ മലയാളികള്‍.എന്നാല്‍ ഒന്ന് മനസുവെച്ചാല്‍ കീശ കാലിയാകാതെ ഒരു പരീക്ഷണം നമുക്ക് തന്നെ നടത്തിയെടുക്കാം.ആ പരീക്ഷണത്തിന്റെ പേരാണ് 'പേപ്പര്‍ മാഷെ'.
പേര് പോലെ തന്നെ സംഭവവും ഇത്തരി വെറൈറ്റി തന്നെയാ.പാഴായ പേപ്പറുകളില്‍ പുനര്‍ജനിക്കുന്ന കരവിരുതാണ് 'പേപ്പര്‍ മാഷെ...'കരകൗശല രംഗത്ത് വേറിട്ട പരീക്ഷണങ്ങള്‍ പിറവിയെടുക്കുന്ന ഈ കാലത്താണ് 'പേപ്പര്‍ മാഷെ'യുടെയും വരവ്.വലിയ വിലകൊടുത്തു വാങ്ങുന്ന ലാംപുകള്‍ മുതല്‍ സ്റ്റീല്‍ മോഡലിങ് വരെ പേപ്പര്‍ കൊണ്ട് ഈസി ആയി നിര്‍മിക്കാന്‍ സാധിക്കും എന്നതാണ് ഈ കരവിരുതിന്റെ പ്രത്യേകത. പേപ്പര്‍ പള്‍പ്പ്, ചെറു കഷണങ്ങള്‍ ആക്കിയ പേപ്പറുകള്‍, തടി കഷണങ്ങള്‍ മിക്‌സ് ചെയ്ത പേപ്പര്‍ പള്‍പ്പ്, പശ, പ്ലാസ്‌ട്രോപാരിസ് എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.200 എഡിയില്‍ ചൈനയില്‍ നിന്ന് പേപ്പറിന്റെ കണ്ടുപിടുത്തതോടെ ഈ കലാരൂപം പ്രചാരമേറുന്നത്.
അല്‍പം സമയം മാറ്റിവെക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ മനോഹരമായ പേപ്പര്‍ മാഷെകള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.ചിലരൊക്കെ ഈ പരീക്ഷണം മുമ്പേ നടത്തിയവരായിരിക്കും,അല്ലേ.എങ്കിലും അറിയാത്തവര്‍ക്കായി ഒന്നു കൂടെ പറഞ്ഞേക്കാം.
നിങ്ങള്‍ എന്താണ് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ആദ്യം തീരുമാനിക്കുക.
മെറ്റീരിയലുകള്‍
പേപ്പര്‍ മാഷ് പേസ്റ്റ്
പത്രം
പെയിന്റ്
ആദ്യമായി പേപ്പര്‍ മാഷെ പേസ്റ്റ് തയ്യാറാക്കുകയാണ് ചെയ്യേണ്ടത്.നിങ്ങളുടെ പ്രോജക്റ്റിന് ഏറ്റവും മികച്ചത് ഏത് തരത്തിലുള്ള പേപ്പര്‍ മാഷെ പേസ്റ്റാണ് എന്ന് തീരുമാനിക്കുക, തുടര്‍ന്ന് അത് തയ്യാറാക്കുക.
മുറിച്ചെടുത്ത പേപ്പറുകള്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് മുക്കിവെക്കുക.പേപ്പര്‍ മുഴുവനായും വെളളത്തില്‍ മുങ്ങി നില്‍ക്കണം.അല്പ സമയത്തിന് ശേഷം പേപ്പര്‍ വെള്ളത്തില്‍ നിന്ന് പിഴിഞ്ഞെടുത്ത് മാറ്റുക.ഒരു സ്‌ട്രെയിനര്‍ ഉപയോഗിച്ച് പേപ്പറുകള്‍ പൂര്‍ണമായും അരിച്ചെടുത്ത് മാറ്റുക.ശേഷം പേപ്പര്‍ മാഷെ തയ്യാറാക്കാന്‍ ആവശ്യമായ പശ തയ്യാറാക്കിയെടുക്കാം.അതിനായി ഒരു സ്പൂണ്‍ വാള്‍പേപ്പര്‍ ഗ്ലൂ പൗഡര്‍, 4 സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.മിശ്രിതം ജെല്‍ പരുവത്തിലെത്തുന്നത് വരെ ഇളക്കുക.
വെള്ളത്തില്‍ നിന്ന് അരിച്ചെടുത്ത് മാറ്റിയ പേപ്പര്‍ ബോളുകള്‍ കൈ ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കി മാറ്റുക.ഇതിലേക്ക് നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന പശ ഒഴിച്ച് നന്നായി യോജിപ്പിക്കുക.ഇനി ഏത് രൂപത്തിലേക്കും നമുക്ക് ഇതിനെ മാറ്റിയെടുക്കാം.ഉണ്ടാക്കിയെടുത്ത രൂപം ഉണങ്ങാന്‍ അനുവദിക്കുക.ശേഷം കലാസൃഷ്ടിയെ പെയിന്റ് ചെയ്ത് മനോഹരമാക്കി പ്രദര്‍ശിപ്പിക്കാം.