ബംഗാളില്‍ ആക്രമണം നടത്തിയത് അമിത് ഷാ വിലക്കെടുത്ത ഗുണ്ടകള്‍: ഡെറിക് ഒബ്രയാന്‍

ബിജെപിയാണ് ഗുണ്ടകളെ ഇറക്കിയത്. അക്രമങ്ങളുടെ വീഡിയോ തന്നെ അമിത് ഷാ നുണയനാണെന്ന് വ്യക്തമാക്കുന്നതാണ്. ഇത് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തൃണമൂല്‍ നടത്തുകയാണെന്നും ഒബ്രയാന്‍ പറഞ്ഞു.

Update: 2019-05-15 12:07 GMT

ന്യൂഡല്‍ഹി: ബംഗാളിന് പുറത്തുനിന്ന് ഷാ വിലയ്‌ക്കെടുത്ത ഗുണ്ടകളാണ് അക്രമങ്ങള്‍ നടത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍. ബിജെപിയാണ് ഗുണ്ടകളെ ഇറക്കിയത്. അക്രമങ്ങളുടെ വീഡിയോ തന്നെ അമിത് ഷാ നുണയനാണെന്ന് വ്യക്തമാക്കുന്നതാണ്. ഇത് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തൃണമൂല്‍ നടത്തുകയാണെന്നും ഒബ്രയാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ അക്രമങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. തൃണമൂലിനെതിരേ ദേശ വിരുദ്ധ പ്രതിഷേധ പരിപാടികളാണ് ബിജെപി സംഘടിപ്പിച്ചത്. ഇതിനു മറുപടിയുമായാണ് ഡെറിക് ഒബ്രയാന്‍ രംഗത്തെത്തിയത്. അക്രമങ്ങള്‍ നടത്തിയത് അമിത് ഷായുടെ ഗുണ്ടകള്‍ തന്നെയാണെന്നും ബിജെപി അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തിരിച്ചടിച്ചു. അതേസമയം, പശ്ചിമബംഗാളില്‍ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ യാതൊരു പങ്കുമില്ലെന്ന് അമിത് ഷാ പറഞ്ഞു. .




Tags:    

Similar News