വിമര്‍ശനവുമായി സിപിഎം നേതാവ് എം എം ലോറന്‍സ്; മുഖ്യമന്ത്രിയുടെ ശൈലി ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടവരുത്തി

ചെയ്ത കാര്യങ്ങളിലോ പറഞ്ഞ കാര്യങ്ങളിലോ തെറ്റില്ലെങ്കില്‍ പോലും തെറ്റില്ലാത്ത കാര്യം പറയുമ്പോള്‍ പറയുന്നതിന് സ്വീകരിക്കേണ്ട ഒരു ഭാഷയും ശൈലിയുമുണ്ട്.വേണ്ടത്ര ശ്രദ്ധയോടുകൂടിയല്ലെങ്കില്‍ അത് ദുര്‍വ്യാഖ്യാനത്തിന് ഇടവരുത്തും.ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചിട്ടുണ്ട്.പാര്‍ടി കുടുംബത്തില്‍പ്പെട്ട സ്ത്രീകള്‍ പോലും ഇതിന്റെ ഭാഗമായിപോയിട്ടുണ്ട്

Update: 2019-05-24 07:52 GMT

കൊച്ചി:ലോക് സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടതുപക്ഷവും കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ്.മുഖ്യമന്ത്രിയുടെ ശൈലി ദുര്‍വ്യാഖ്യനങ്ങള്‍ക്ക് ഇടവരുത്തിയെന്ന് ലോറന്‍സ് പറഞ്ഞു,സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ചെയ്ത കാര്യങ്ങളിലോ പറഞ്ഞ കാര്യങ്ങളിലോ തെറ്റില്ലെങ്കില്‍ പോലും തെറ്റില്ലാത്ത കാര്യം പറയുമ്പോള്‍ പറയുന്നതിന് സ്വീകരിക്കേണ്ട ഒരു ഭാഷയും ശൈലിയുമുണ്ടെന്നും എം എം ലോറന്‍സ് പറഞ്ഞു.വേണ്ടത്ര ശ്രദ്ധയോടുകൂടിയല്ലെങ്കില്‍ അത് ദുര്‍വ്യാഖ്യാനത്തിന് ഇടവരുത്തുമെന്നും എം എം ലോറന്‍സ് പറഞ്ഞു.ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചിട്ടുണ്ട്.പാര്‍ടി കുടുംബത്തില്‍പ്പെട്ട സ്ത്രീകള്‍ പോലും ഇതിന്റെ ഭാഗമായിപോയിട്ടുണ്ട്.പാര്‍ടി കുടുംബത്തില്‍ പെട്ട സ്ത്രീകള്‍ എല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നയമോ തത്വമോ ഒന്നും പഠിച്ചവരല്ലെന്നും എം എം ലോറന്‍സ് വ്യക്തമാക്കി.

Tags:    

Similar News