മലപ്പുറം ജില്ലാ വികസനം ആഗ്രഹിക്കുന്നവര്‍ എസ്ഡിപിഐക്ക് വോട്ടുചെയ്യണം: പി അബ്ദുല്‍ മജീദ് ഫൈസി

ജനസംഖ്യയിലും വിസ്തീര്‍ണത്തിലും മറ്റു ജില്ലകളുടെ ഇരട്ടിവരുന്ന മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എസ്ഡിപിഐ ഉയര്‍ത്തിയിരുന്നു. ഇത് ശരിയാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളും പാര്‍ട്ടിയുടെ അഭിപ്രായത്തോടൊപ്പം നില്‍ക്കുകയാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ആവശ്യത്തോട് ഇപ്പോഴും പുറം തിരിഞ്ഞു നില്‍ക്കുകയാണ്.

Update: 2019-04-07 15:09 GMT

മഞ്ചേരി: മലപ്പുറം ജില്ലയുടെ സമഗ്ര വികസനം ആഗ്രഹിക്കുന്നവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വോട്ടുചെയ്യണമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും മലപ്പുറം മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പി അബ്ദുല്‍ മജീദ് ഫൈസി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഞ്ചേരി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യയിലും വിസ്തീര്‍ണത്തിലും മറ്റു ജില്ലകളുടെ ഇരട്ടിവരുന്ന മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എസ്ഡിപിഐ ഉയര്‍ത്തിയിരുന്നു. ഇത് ശരിയാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളും പാര്‍ട്ടിയുടെ അഭിപ്രായത്തോടൊപ്പം നില്‍ക്കുകയാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ആവശ്യത്തോട് ഇപ്പോഴും പുറം തിരിഞ്ഞു നില്‍ക്കുകയാണ്. അവര്‍ക്ക് ജില്ലയുടെ വികസനമല്ല സ്വന്തം പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെടുമോ എന്ന ഭയമാണ് ഉള്ളത്. ജില്ലാ വിഭജനത്തെ എതിര്‍ക്കുന്നവര്‍ക്ക് ബാലറ്റിലൂടെ ജനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മാര്യാട് നിന്നും ആരംഭിച്ച മണ്ഡല പര്യടനം മുള്ളമ്പാറ, മുട്ടിപ്പാലം, വായപ്പാറപടി, വേട്ടേക്കോട്, പുല്ലഞ്ചേരി, പിലാക്കല്‍, കച്ചേരിപ്പടി, കിഴക്കെ തല, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മംഗലശ്ശേരി പൊതു യോഗത്തോടെ സമാപിച്ചു. അഡ്വ.സാദിഖ് നടുത്തോടി,ഡോ. സി എച്ച് അഷ്‌റഫ്,അഡ്വ. എ എ റഹീം എന്നിവരും അനുഗമിച്ചു.




Tags:    

Similar News