ആര്‍എസ്എസ്സുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി സിപിഎം മാറി: തുളസീധരന്‍ പള്ളിക്കല്‍
ജന ജാഗ്രത ക്യാംപയിന്റെ ഭാഗമായി തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തനത്താണിയില്‍ സംഘടിപ്പിച്ച പദയാത്രക്ക് ശേഷമുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുത്തനത്താണി: ആര്‍എസ്എസ്സുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി കേരളത്തില്‍ സിപിഎം മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. പിണറായി പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാംപയിന്റെ ഭാഗമായി തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തനത്താണിയില്‍ സംഘടിപ്പിച്ച പദയാത്രക്ക് ശേഷമുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയെ കേരള മുഖ്യമന്ത്രി കുറ്റവാളികളുടെ ജില്ലയായി ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നും കേരളത്തിലെ പോലീസ് സേനയെ ആര്‍എസ്എസിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയ കഴിവുകെട്ട അഭ്യന്തര മന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ കെ മജീദ്, മണ്ഡലം സെക്രട്ടറി കെ സി ഷമീര്‍, ആതവനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് പുത്തനത്താണി സംസാരിച്ചു.
കുട്ടികളത്താണിയില്‍ നിന്നും ആരംഭിച്ച പദയാത്രയ്ക്ക് കെ ജുബൈര്‍, നജീബ് തിരൂര്‍, എ പി ഹംസ, കെ സി ഷമീര്‍, ഫൈസല്‍ബാബു, അഷ്‌റഫ് തിരൂര്‍ അഷ്‌റഫ് പുത്തനത്താണി നേതൃത്വം നല്‍കി.