സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഗവര്‍ണറോട് ശശി തരൂര്‍ എംപി

Update: 2021-04-18 08:08 GMT
സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഗവര്‍ണറോട് ശശി തരൂര്‍ എംപി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്ന് ശശി തരൂര്‍ എംപി. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ടതായി അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. വിഷയം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും തരൂര്‍ വ്യക്തമാക്കി.

Tags:    

Similar News