കേരളത്തിലെ കാലാവസ്ഥാ വ്യതിയാന ലഘൂകരണം; പര്യടനത്തിനായി ടാറ്റ നെക്സണ്‍ ഇവി

ചെറിഷ് എക്സ്പെഡിഷന്‍സ് തിരഞ്ഞെടുത്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പത്ത് സവിശേഷ വ്യക്തികള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ട് ദുരന്തങ്ങളുടെ സാമൂഹിക പ്രത്യാഘാത അനുഭവങ്ങളെ അറിയുന്നതിനായി കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര നടത്തും

Update: 2020-12-15 10:47 GMT

കൊച്ചി: കേരളത്തില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാന ലഘൂകരണ പര്യടനത്തിന് വൈദ്യുത വാഹനമായ ടാറ്റ നെക്സണ്‍ ഇവിയെ തിരഞ്ഞെടുത്തു. ചെറിഷ് എക്സ്പെഡിഷന്‍സ് തിരഞ്ഞെടുത്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പത്ത് സവിശേഷ വ്യക്തികള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ട് ദുരന്തങ്ങളുടെ സാമൂഹിക പ്രത്യാഘാത അനുഭവങ്ങളെ അറിയുന്നതിനായി കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര നടത്തും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഭയാനകമായ പ്രതിസന്ധികളെ മറികടക്കാന്‍ കാര്‍ബണിന്റെ സാന്നിധ്യം ഏറ്റവും കുറഞ്ഞ രീതിയിലാണ് ടാറ്റ നെക്സണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ഡിസംബര്‍ 19 വരെയാണ് പര്യടനം നടക്കുന്നത്. ടാറ്റ നെക്സണ്‍ ഇവി നയിക്കുന്ന പര്യടനത്തില്‍ ദിവസം ശരാശരി 40 മുതല്‍ 50 കിലോമീറ്ററുകള്‍ വരെ ദൂരം പിന്നിടും. കേരളത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന ഉത്തരവാദ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്ററും ഡബ്ല്യുടിഎം ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവുമായ കെ രൂപേഷ്‌കുമാര്‍ പര്യടനം ഫ്ളാഗ് ഓഫ് ചെയ്തു. ടാറ്റ മോട്ടോഴ്സ് ഇവിബിയു പ്രൊഡക്ട് സ്പെഷ്യലിസ്റ്റ് നാദിര്‍ഷയുടെയും ചെറിഷ് എക്സ്പെഡീഷന്‍സ് സ്ഥാപകനും സിഇഒയും കാലാവസ്ഥാ പ്രവര്‍ത്തകനുമായ ചെറിഷ് മഞ്ജൂരാന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ യുഎന്‍എസ്ഡിജെ 13, 14 പ്രകാരമുള്ള ക്ലൈമറ്റ് ആക്ഷന്‍, ലൈഫ് ബിലോ വാട്ടര്‍ എന്നിവ കൈവരിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പര്യടനം ചെറിഷ് എക്സ്പെഡീഷനാണ് സംഘടിപ്പിക്കുന്നത്. വേമ്പനാട് കായല്‍ സംരക്ഷണ സമിതി, നോളജ് പാര്‍ട്ട്ണേഴായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ എക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (എടിആര്‍ഇഇ) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Tags:    

Similar News