സിദ്ദീഖ് കാപ്പന് ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: മുസ്‌ലിം സംയുക്ത വേദി

Update: 2021-04-25 11:20 GMT

തിരുവനന്തപുരം: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ആശുപത്രി കിടക്കയില്‍ ചങ്ങലയില്‍ ബന്ധിച്ച് പീഢിപ്പിക്കുന്ന യു.പി സര്‍ക്കാര്‍ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കേരള മുസ്‌ലിം സംയുക്ത വേദി പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ആവശ്യപ്പെട്ടു. കൊവിഡ് ബാധിതന്‍ കൂടിയായ അദ്ദേഹത്തിന് പ്രാഥമികാവശ്യ നിര്‍വഹണത്തിനുള്ള സൗകര്യം പോലും അനുവദിക്കാതെ തികച്ചും പ്രാകൃതവും പൈശാചികവുമായ പീഢനമുറകളാണ് യോഗി ഭരണകൂടം പ്രയോഗിക്കുന്നത്. നിയമവാഴ്ചയെയും മാനുഷിക മൂല്യങ്ങളെയും പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന യു.പി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരേ പ്രതിഷേധിക്കാന്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ഥിച്ചു.

Tags:    

Similar News