പത്തനാപുരത്ത് ഡിറ്റനേറ്റര്‍ കണ്ടെത്തിയ സംഭവം; സ്ഥലത്ത് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു

Update: 2021-06-15 06:59 GMT

കൊല്ലം: പത്തനാപുരം പാടത്ത് കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ഡിറ്റനേറ്ററും ജലാറ്റിന്‍ സ്റ്റിക്കും കണ്ടെത്തിയ സംഭവത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡിഐജി സജ്ഞയ് കുമാര്‍ ഗുരുദിന്റെ നേതൃത്വത്തിലുള്ള തീവ്രവാദവിരുദ്ധ സ്‌ക്വാഡാണ് പാടം കശുമാവില്‍ തോട്ടത്തില്‍ പരിശോധന നടത്തുന്നത്.

'സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഏതെങ്കിലും ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പരിശോധിച്ച ശേഷമേ പറയാന്‍ കഴിയൂ. ഇപ്പോള്‍ ഇതേ കുറിച്ച് എനിക്ക് ഒന്നും പറയാന്‍ കഴിയില്ല'-സജ്ഞയ് കുമാര്‍ മാധ്യങ്ങളോട് പറഞ്ഞു.

സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനാണ് അന്വേഷണ ചുമതല. പത്തനാപുരം പാടം വനം വകുപ്പിന് കീഴിലുള്ള കശുമാവിന്‍ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കിടെ വനം വകുപ്പിന്റെ ബീറ്റ് ഓഫിസര്‍മാരായിരുന്നു ഇവ കണ്ടെത്തിയത്.

അതേസമയം, ഡിറ്റനേറ്റര്‍ സമീപത്തെ പാറമടകളിലെ ആവശ്യത്തിനായി എത്തിച്ചതാണോ എന്ന സാധ്യതയും പോലിസ് പരിശോധിക്കുന്നുണ്ട്.

Tags:    

Similar News