മുരുക്കുംപുഴ റെയില്‍വേ സറ്റേഷന്‍ ജീവനക്കാരിയെ അര്‍ധരാത്രിയില്‍ ആക്രമിച്ച് മാല കവര്‍ന്നു; ആക്രമണം സിഗ്നല്‍ നല്‍കുന്നതിനിടെ

ഇന്നലെ രാത്രി 11.30ന് ഗുരുവായൂര്‍ എക്‌സ്പ്രസിന് സിഗ്നല്‍ ഫ്‌ലാഗ് കാണിക്കുന്നതിനിടെയായിരുന്നു ആക്രമണം

Update: 2021-08-18 13:42 GMT

തിരുവനന്തപുരം: അര്‍ധരാത്രിയില്‍ ഡ്യൂട്ടിക്കിടെ റെയില്‍വേ സറ്റേഷന്‍ ജീവനക്കാരിയെ വാള്‍ വീശി ആക്രമിച്ച് മാല കവര്‍ന്നു. തിരുവനന്തപുരം മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വെ പോയിന്റ്‌സ്മാനായ ജലജകുമാരി(45) നെയാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഗുരുവായൂര്‍ എക്‌സ്പ്രസിന് സിഗ്നല്‍ ഫ്‌ലാഗ് കാണിക്കുന്നതിനിടെയായിരുന്നു ആക്രമണം.

സ്റ്റേഷനിന് എതിര്‍ശത്ത് നിന്നാണ് ഫ്‌ലാഗ് കാട്ടുന്നതിനിടെ പിന്നിലൂടെ വന്ന അക്രമി, വാള്‍ വീശി കഴുത്തിലെ മാല പൊട്ടിച്ചു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമിയെ തടഞ്ഞ ജലജകുമാരിയെ മര്‍ദ്ദിച്ച് പാളത്തിലേക്ക് തള്ളിയിട്ടു. പ്ലാറ്റ് ഫോമില്‍ നിന്ന് പാളത്തിലേക്ക് വീണ യുവതി ചാടിയെഴുന്നേല്‍ക്കാന്‍ ശ്രമിക്കവെ അക്രമി ഇരുളില്‍ ഓടിമറഞ്ഞു. യുവതിയുടെ കൈക്കും തലക്കും പരിക്കുണ്ട്. സ്റ്റേഷന്റെ എതിര്‍വശത്തായിരുന്നതിനാല്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്കും അക്രമം അറിയാന്‍ കഴിഞ്ഞില്ല.

പരിക്കേറ്റ ജലജകുമാരിയെ പേട്ട റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News