ഐഎസ്ആര്‍ഓ ചാരക്കേസ്; ഗൂഢാലോചനയില്‍ സിബിഐ കേസെടുത്തു; സിബി മാത്യൂസും ആര്‍ബി ശ്രീകുമാറും പ്രതികള്‍

തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Update: 2021-06-24 06:19 GMT

തിരുവനന്തപുരം: ഐഎസ്ആര്‍ഓ ഗൂഢാലോചന കേസില്‍ സിബിഐ കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഐഎസ്ആര്‍ഓ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിയാക്കിയ കേസിലെ ഗുഢോലോചനയിലാണ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നത്. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. 18 പ്രതികളാണ് കുറ്റപത്രത്തില്‍ പറയുന്നത്. പേട്ട സിഐ വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ്, ആര്‍ബി ശ്രീകുമാര്‍, വിജയന്‍ തുടങ്ങിയവരാണ് പ്രതികള്‍. സിബിഐ തിരുവനന്തപുരം യൂനിറ്റാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഡല്‍ഹി യൂനിറ്റിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

Tags:    

Similar News