മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു.
പുന്നപ്ര സ്വദേശി സച്ചിന്‍(20) എന്ന കുര്യനാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് വാടക്കല്‍ ദൈവജനമാത പള്ളിക്ക് സമീപത്തായിരുന്നു സംഭവം.
അമ്പലപ്പുഴ: മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു. പുന്നപ്ര സ്വദേശി സച്ചിന്‍(20) എന്ന കുര്യനാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് വാടക്കല്‍ ദൈവജനമാത പള്ളിക്ക് സമീപത്തായിരുന്നു സംഭവം. കുട്ടിയുടെ പിതാവായ സോളമന്‍(40)ആണ് സച്ചിനെ കുത്തിയത്. മകളുടെ മുന്നില്‍ വെച്ചാണ് പിതാവ് സോളമന്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് സച്ചിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
തുടര്‍ന്ന് സോളമനെ പൊലിസ് അറസ്റ്റ് ചെയ്തു. കുര്യനെ കൊണ്ടുള്ള ശല്യം കൂടി വന്നതോടെ പെണ്‍കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. കുട്ടിയെ ശല്യം ചെയ്യരുതെന്ന് പലതവണ കുര്യനെ താക്കീതു ചെയ്‌തെന്നും സോളമന്‍ പൊലിസിനോട് പറഞ്ഞു. എന്നാല്‍, കുര്യന്‍ അത് അവഗണിക്കുകയായിരുന്നു. പള്ളിയില്‍ നിന്ന് ബൈബിള്‍ ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കുര്യന്‍ ശല്യം ചെയ്യുകയും ഇതറിഞ്ഞത്തിയ സോളമന്‍ കുര്യനെ കുത്തുകയായിരുന്നു.