വിഗ്രഹത്തിലെ സ്വര്‍ണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പ്രതിഫലമില്ലാതെ പൂജാരിയായി പ്രവര്‍ത്തിക്കാമെന്ന ഉറപ്പിലാണ് സുകേതോ രോഹിത്‌ ക്ഷേത്രങ്ങളിലെത്തുന്നത്. ക്ഷേത്രഭാരവാഹികളുമായി സൗഹാര്‍ദത്തിലായ ശേഷം മാസങ്ങളോളം ജോലിചെയ്യുകയും പിന്നീട് വിഗ്രഹത്തിലുള്ള ആഭരണങ്ങളുമായി മുങ്ങുകയാണ് ഇദ്ദേഹത്തിന്റെ രീതിയെന്നും പോലിസ് പറഞ്ഞു.

Update: 2019-01-31 15:15 GMT

മുംബൈ: വിഗ്രഹത്തിലെ സ്വര്‍ണം മോഷ്ടിച്ച ക്ഷേത്രപൂജാരി അറസ്റ്റില്‍. മുംബൈയിലെ മാലാട് എന്ന സ്ഥലത്തെ സ്വാമി നാരായണ്‍ ക്ഷേത്രപൂജാരി സുകേതോ രോഹിതാണ് അറസ്റ്റിലായത്. രാജസ്ഥാനില്‍നിന്നാണ് പോലിസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ഇത്തരത്തില്‍ തട്ടിപ്പു നടത്തിയയാളാണ് രോഹിതെന്നു പോലിസ് പറഞ്ഞു. കോലാപ്പുര്‍, പൂനെ, മുംബൈ, ഗുജറാത്തിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ പേരില്‍ നിരവധി കേസുകളുണ്ട്. ക്ഷേത്രത്തങ്ങളില്‍ കവര്‍ച്ച നടത്തിയതിനാണ് മിക്ക കേസുകളും. പ്രതിഫലമില്ലാതെ പൂജാരിയായി പ്രവര്‍ത്തിക്കാമെന്ന ഉറപ്പിലാണ് ഇദ്ദേഹം ക്ഷേത്രങ്ങളിലെത്തുന്നത്. ക്ഷേത്രഭാരവാഹികളുമായി സൗഹാര്‍ദത്തിലായ ശേഷം മാസങ്ങളോളം ജോലിചെയ്യുകയും പിന്നീട് വിഗ്രഹത്തിലുള്ള ആഭരണങ്ങളുമായി മുങ്ങുകയാണ് ഇദ്ദേഹത്തിന്റെ രീതിയെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News