നവദമ്പതികളെ അപമാനിച്ച കേസില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍
കണ്ണൂര്‍: നവദമ്പതികളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. നടുവില്‍ സ്വദേശി വിന്‍സെന്റ്, ചെങ്ങളായി സ്വദേശി പേമ്രാനന്ദ്, സുരേന്ദ്രന്‍, അടുവാപുറം സ്വദേശി രാജേശ് എന്നിവരെയാണ് ശ്രീകണ്ഠപുരം പോലിസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രമാണ് പ്രതികള്‍ വിവധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ചാണ് വരന്‍ വിവാഹം കഴിച്ചതെന്നുമൊക്കെയായിരുന്നു ഇവരുടെ പ്രചരണം. വിവാഹ പരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേര്‍ത്ത് ദമ്പതികള്‍ക്കെതിരേ വ്യാപകപ്രചരണം നടത്തിയെന്നാണു കേസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു പോലിസ് അറിയിച്ചു.