മലപ്പുറം സ്വദേശി സൗദിയിൽ ഷോക്കേറ്റ് മരിച്ചു
വാട്ടർ പ്ലാൻ്റിൽ ജോലി ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണമാണ് അപകടം.
പെരിന്തൽമണ്ണ: മലപ്പുറം സ്വദേശി സൗദിയിൽ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂരിലെ റിട്ട. അധ്യാപകൻ കണ്ണംതൊടി മൊയ്തുട്ടിയുടെ മകൻ സാഫിർ (ഷാഫി- 40) ആണ് മരിച്ചത്.
സൗദിയിലെ മജ്മയിൽ വാട്ടർ പ്ലാൻ്റിൽ ജോലി ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണമാണ് അപകടം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മാതാവ്: പികെ ഇയ്യാത്തുട്ടി. ഭാര്യ: ഫസീല. മക്കൾ: ഫസൽ, ഫസിൻ, സിംറ