തൊഴിലാളികൾക്ക് കൈതാങ്ങായി എഐടിയുസി ഏറനാട് മണ്ഡലം കമ്മിറ്റി
മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ കാംപുകൾ സങ്കടിപ്പിക്കുമെന്നും ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൈത്രയിൽ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് എഐടിയുസി ജില്ല ജോയിന്റ് സെക്രട്ടറി സഖാവ് കരീം വാരിയത്ത് പറഞ്ഞു.
അരീക്കോട്: എഐടിയുസി മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ഇ-ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ നടത്തുന്ന മുഴുവൻ തൊഴിലാളികൾക്കും സൗജന്യമായി കാർഡ് വിതരണം ചെയ്യുമെന്നും മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ കാംപുകൾ സങ്കടിപ്പിക്കുമെന്നും ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൈത്രയിൽ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് എഐടിയുസി ജില്ല ജോയിന്റ് സെക്രട്ടറി സഖാവ് കരീം വാരിയത്ത് പറഞ്ഞു.
എഐടിയുസി മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് മൈത്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വി ജയപ്രകാശ്, പി കെ അബ്ദുറഹിമാൻ, പ്രതീഷ് തച്ചണ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അലി പി, വി കെ അബ്ദുല്ല, ഹഫ്‌സത്ത്, ലീന തുടങ്ങിയവർ നേതൃത്വം നൽകി കാംപിൽ ഇരുന്നൂറോളം തൊഴിലാളികൾ രജിസ്റ്റർ ചെയ്തു.