ആലപ്പുഴ ജില്ലയില്‍ ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78

ജില്ലയില്‍ ഇന്ന് 2333 പേര്‍ രോഗമുക്തരായി. 19,205 പേര്‍ ചികില്‍സയിലുണ്ട്.

Update: 2021-05-30 16:23 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1530 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1522 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ടുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ജില്ലയില്‍ ഇന്ന് 2333 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 1,52,104 പേര്‍ രോഗമുക്തരായി.19,205 പേര്‍ ചികില്‍സയിലുണ്ട്. 

Similar News