പരപ്പനങ്ങാടിയില്‍ ഓട്ടോ തൊഴിലാളികളുടെ ധര്‍ണാസമരം
മോട്ടോര്‍ തൊഴിലാളി യൂനിയന്‍ എസ്ടിയു സംസ്ഥാന വ്യാപകമായി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ധര്‍ണ്ണ
പരപ്പനങ്ങാടി: കൊവിഡ്-19 പാശ്ചാത്തലത്തിലുണ്ടായ ലോക്ക്ഡൗണില്‍ ദുരിതത്തിലായ ഔട്ടോ തൊഴിലാളികള്‍ പരപ്പനങ്ങാടിയില്‍ ധര്‍ണാസമരം സംഘടിപ്പിച്ചു. മോട്ടോര്‍ തൊഴിലാളി യൂനിയന്‍ എസ്ടിയു സംസ്ഥാന വ്യാപകമായി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ നടത്തുന്ന ധര്‍ണ്ണാ സമരത്തിന്റെ ഭാഗമായാണ് പരപ്പനങ്ങാടി ടൗണില്‍ മോട്ടോര്‍ തൊഴിലാളി യൂനിയന്‍ എസ്ടിയു ധര്‍ണ്ണ നടത്തിയത്.
സമഗ്ര മോട്ടോര്‍ തൊഴിലാളി പാക്കേജ് പ്രഖ്യാപിക്കുക, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക, ഓട്ടോ തൊഴിലാളികള്‍ക്ക് പതിനായിരം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. അലികുന്നുമ്മല്‍ അധ്യക്ഷനായി. അബ്ദുറസാഖ് ചേക്കാലി, ഒ എം ജലീല്‍ തങ്ങള്‍ സംസാരിച്ചു. കെ ജാഫര്‍, കെ സലിം, എ ബഷീര്‍, മുത്തുക്കോയ തങ്ങള്‍, പി കെ ബഷീര്‍ നേതൃത്വം നല്‍കി.