കോഴിക്കോട് ഊബറിന്റെ എയർപോർട്ട് സർവീസും പുനരാരംഭിച്ചു
സുരക്ഷിതവും വിശ്വസനീയവും സൗകര്യപ്രദവുമായ യാത്ര ഊബർ ഉറപ്പു നൽകുന്നുവെന്ന് അധികൃതർ പറഞ്ഞു.
കോഴിക്കോട്: ആഭ്യന്തര വിമാന സർവീസ് വീണ്ടും തുടങ്ങിയതോടെ കോഴിക്കോട് ഊബറിന്റെ എയർപോർട്ട് സർവീസും പുനരാരംഭിച്ചു. ഈ ബർ സേവനങ്ങളെല്ലാം ഇനി റൈഡർമാർക്ക് ലഭ്യമാകും. മാർഗ നിർദേശങ്ങൾ പാലിച്ചു കൊണ്ടുള്ള സുരക്ഷിതവും വിശ്വസനീയവും സൗകര്യപ്രദവുമായ യാത്ര ഊബർ ഉറപ്പു നൽകുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഇന്ത്യയിലുടനീളം എയർപോർട്ട് സർവീസ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്നും ഇത് ഡ്രൈവർമാർക്ക് വരുമാനത്തിനുള്ള അവസരം ഒരുക്കുമെന്നും ഏറ്റവും ഉയർന്ന നിലവാരത്തിൽ തന്നെ ശുചിത്വവും സുരക്ഷയും ഒരുക്കുന്നതിനായി ഊബർ എയർപോർട്ട് അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഊബർ ഈസ്റ്റ് ദക്ഷിണേന്ത്യാ റൈഡ് ഷെയറിംഗ് മേധാവി രാതുൽ ഘോഷ് പറഞ്ഞു.