40 പേര്‍ക്കു കൂടി രോഗം; കോട്ടയത്ത് കൊവിഡ് ബാധിതര്‍ 483
ഇന്ന് 54 പേര്‍ രോഗമുക്തരായി. നിലവില്‍ 483 പേര്‍ ചികിൽസയിലുണ്ട്.
കോട്ടയം: കോട്ടയം ജില്ലയിൽ വ്യാഴാഴ്ച്ച 40 പേരുടെ കൂടി കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ 12 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലും ഏഴുപേര്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലും ഉള്ളവരാണ്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രോഗബാധിതരില്‍ കോട്ടയം നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചു പേരും താഴത്തങ്ങാടിയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന വീട്ടമ്മയും മൂന്നു മക്കളും ഉള്‍പ്പെടുന്നു.
ഇന്ന് 54 പേര്‍ രോഗമുക്തരായി. നിലവില്‍ 483 പേര്‍ ചികിൽസയിലുണ്ട്. ഇതുവരെ ആകെ 1462 പേര്‍ക്ക് രോഗം ബാധിച്ചു.976 പേര്‍ രോഗമുക്തരായി. ഇന്ന് 1256 സാംപിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. പുതിയതായി 1241 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 132 പേരും വിദേശത്തുനിന്ന് വന്ന 82 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 95 പേരും ഉള്‍പ്പെടെ ആകെ 309 പേര്‍ക്ക് പുതിയതായി ക്വാറന്‍റൈന്‍ നിര്‍ദേശിച്ചു. ആകെ 9043 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.