കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 31,749 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 561 പേര്‍ ഉള്‍പ്പെടെ 3,564 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്

Update: 2020-10-08 12:43 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡുമായി ബന്ധപ്പെട്ട് പുതുതായി വന്ന 894 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 31,749 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,07,122 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 561 പേര്‍ ഉള്‍പ്പെടെ 3,564 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 759 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

8,099 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 4,21,913 സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 4,19,639 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,93,551 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 2,274 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 433 പേര്‍ ഉള്‍പ്പെടെ ആകെ 2,838 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 516 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും 2,227 പേര്‍ വീടുകളിലും 95 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 10 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 43,405 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Similar News