കൊറോണയും അതിജീവന കാഴ്ച്ചകളും; പെയിന്റിങ് മല്‍സരം സംഘടിപ്പിച്ചു

കൊറോണ വൈറസ്, ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, സന്നദ്ധസംഘടനകള്‍, വിജനമായ നഗരപാതകള്‍, അടഞ്ഞുകിടക്കുന്ന കടകള്‍, സൈ്വര്യ വിഹാരം നടത്തുന്ന ജീവികള്‍ തുടങ്ങി വിദ്യാര്‍ത്ഥികളുടെ ഭാവനയില്‍ വിരിഞ്ഞ നിരവധി ചിത്രങ്ങളുണ്ട്.

Update: 2020-04-17 14:19 GMT

മാള: കൊറോണയും നമ്മുടെ അതിജീവനകാഴ്ചകളും എന്ന വിഷയത്തെ ആസ്പദമാക്കി മാള ഹോളി ഗ്രേസ് അക്കാദമി സ്‌കൂള്‍ സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തില്‍ കെ ജി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മികച്ച നിലവാരം പുലര്‍ത്തുന്ന നിരവധി ചിത്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് വരച്ച് ഫോട്ടോ അയച്ചിരിക്കുന്നതെന്ന് ചിത്രകലാ അധ്യാപകനായ സി എസ് സന്ദീപ് അഭിപ്രായപ്പെട്ടു. ചിത്രങ്ങളില്‍ കൊറോണ വൈറസ്, ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, സന്നദ്ധസംഘടനകള്‍, വിജനമായ നഗരപാതകള്‍, അടഞ്ഞുകിടക്കുന്ന കടകള്‍, സൈ്വര്യ വിഹാരം നടത്തുന്ന ജീവികള്‍ തുടങ്ങി വിദ്യാര്‍ത്ഥികളുടെ ഭാവനയില്‍ വിരിഞ്ഞ നിരവധി ചിത്രങ്ങളുണ്ട്.

കൊറോണ എന്ന മഹാമാരിയെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതിജീവനത്തിന്റെ പാതയില്‍ ശക്തമായി നിലക്കൊള്ളുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കൂള്‍ സംഘടിപ്പിച്ച പെയിന്റിംഗ് മത്സരം സഹായകമായതില്‍ സന്തോഷമുണ്ടെന്ന് ഹോളി ഗ്രേസ് ചെയര്‍മാന്‍ ജോസ്‌കണ്ണമ്പിള്ളി, പ്രിന്‍സിപ്പാള്‍ ജോസ് ജോസഫ് ആലുങ്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. 

Tags:    

Similar News