കൊവിഡ് വാര്‍ഡിലേക്ക് കവറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് പുത്തന്‍ചിറയില്‍ നിന്ന്

റെക്‌സിന്‍ കവറുകള്‍ സ്വന്തം കടയില്‍ വെച്ച് മൂന്നു ദിവസം കൊണ്ട് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ പുത്തന്‍ചിറ സ്വദേശികളായ എ എസ് ആനന്ദ്, സഹായി ജോമോന്‍ എന്നിവരാണ് മാതൃകയായത്.

Update: 2020-04-28 12:35 GMT

മാള: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡിലേക്ക് റെക്‌സിന്‍ തുണികൊണ്ടുള്ള കവറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് പുത്തന്‍ചിറയില്‍ നിന്ന്. റെക്‌സിന്‍ കവറുകള്‍ സ്വന്തം കടയില്‍ വെച്ച് മൂന്നു ദിവസം കൊണ്ട് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ പുത്തന്‍ചിറ സ്വദേശികളായ എ എസ് ആനന്ദ്, സഹായി ജോമോന്‍ എന്നിവരാണ് മാതൃകയായത്.

ഡിവൈഎഫ്‌ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നിര്‍ദ്ധേശാനുസരണമാണ് റെക്‌സിന്‍ തുണികൊണ്ടുള്ള കവറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഡിവൈഎഫ്‌ഐ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വിവിധങ്ങളായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പോരുന്നതിന്റെ ഭാഗമായിട്ടാണ് കൊറോണ വാര്‍ഡിലേക്കായി റെക്‌സിന്‍ തുണികൊണ്ടുള്ള കവറുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. 

Tags:    

Similar News