വയനാട് ജില്ലയില്‍ 17 പേര്‍ക്കു കൂടി കൊവിഡ്
15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
കല്‍പറ്റ: വയനാട് ജില്ലയില്‍ തിങ്കളാഴ്ച്ച 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 49 പേര്‍ രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 401 ആയി. ഇതില്‍ 251 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 149 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിൽസയില്‍ കഴിയുന്നു.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ തിങ്കളാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 155 പേരാണ്. 171 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2811 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 150 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 46 പേരുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 14399 സാംപിളുകളിൽ 13332 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12931 നെഗറ്റീവും 401 പോസിറ്റീവുമാണ്.