കൊവിഡ്: മാനദണ്ഡങ്ങള്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷം: 30 പേര്‍ക്കെതിരേ കേസ്
ജലീല്‍ എന്നയാളുടേതായിരുന്നു പിറന്നാള്‍. പോലിസിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു
കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷം നടത്തിയ 30 പേര്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കുട്ടമ്പുഴ വികെജെ ഇന്റര്‍നാഷണല്‍ ഹോട്ടലിലായിരുന്നു ആഘോഷം. മൂന്നു സ്ത്രീകള്‍ ഉള്‍പ്പടെ 29 പേരാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. ജലീല്‍ എന്നയാളുടേതായിരുന്നു പിറന്നാള്‍. പോലിസിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
ഹോട്ടല്‍ മാനേജര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷം നടത്തുവാന്‍ അവസരമൊരുക്കിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കൊവിഡ് വ്യാപനം തടയുന്നതിനുള്ള തീവ്ര പ്രവര്‍ത്തനങ്ങളിലാണ് പോലിസ്. ഈ സാഹചര്യത്തില്‍ ഇത്തരം ആഘോഷങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും എസ്പി പറഞ്ഞു.