കണ്ണൂർ ടൗണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഉള്ള ഗതാഗത നിയന്ത്രണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കൊവിഡ് കണ്ടയിന്‍മെന്‍റ് സോണുകളില്‍ പോലിസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഉള്ള ഗതാഗത നിയന്ത്രണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കാട്ടുമച്ചാൽ -മുണ്ടയാട്, വാണിവിലാസം-കറുവൻ വൈദ്യർ പീടിക, എടചൊവ്വ-കോളനി റോഡ്, താർ റോഡ്, മയ്യാലപ്പീടിക, എംപിസി താണ, സമാജം റോഡ്, പാതിരിപറമ്പ, ചൊവ്വ, താണ-എബിസി റോഡ് എന്നിവിടങ്ങളിലാണ് റോഡുകള്‍ ബാരിക്കേഡ് വച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.
കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ വിഷ്ണു കുമാറിന്‍റെ നേതൃത്വത്തില്‍ ജിഎസ്ഐ സുരേശന്‍, വിജയമണി, ഹാരിസ്, തുടങ്ങിയവര്‍ ആണ് സ്റ്റേഷന്‍ പരിധികളില്‍ നിയന്ത്രണനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.