കോഴിക്കോട് ജില്ലയിൽ 3998 പേർക്ക്കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.68 ശതമാനം
വിദേശത്ത് നിന്ന് എത്തിയവരില്‍ ആർക്കും രോഗം ബാധിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 8 പേർ കൊവിഡ് പോസിറ്റീവ് ആയി.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച 3998 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ ആർക്കും രോഗം ബാധിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 8 പേർ കൊവിഡ് പോസിറ്റീവ് ആയി. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി രോഗബാധിതർ ആയവര്‍ 3946 പേരാണ്. ചികിൽസയിൽ കഴിയുന്ന 1099 പേര് കൂടി രോഗമുക്തി നേടി. 14564 സ്രവ സാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.68 ആണ്.
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 44
കോഴിക്കോട് -11, ആയഞ്ചേരി - 1, ചെക്യാട്- 3, എടച്ചേരി - 3, ഫറോക്ക് - 5, കടലുണ്ടി - 3, കൊയിലാണ്ടി - 1, നാദാപുരം - 2, ഒളവണ്ണ - 2, പയ്യോളി - 1, പുറമേരി - 2, പെരുമണ്ണ - 1, രാമനാട്ടുകര - 1, തൂണേരി - 4, വടകര - 2 വളയം - 2