കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും രണ്ട് ഓട്ടോ ഡ്രൈവര്‍ക്കും കൊവിഡ്
അതേസമയം ഇന്ന് കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയില്‍ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും രണ്ട് ഓട്ടോ ഡ്രൈവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരിച്ചത്.
ശനിയാഴ്‍ചയാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സിറാജുദ്ദീന്‍. ഹൃദ്രോഗത്തിന് ചികിൽസയിലായിരുന്ന സിറാജുദ്ദീനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.