കോഴിക്കോട് ജില്ലയില്‍ ഇന്ന് 612 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സമ്പര്‍ക്കം വഴി 598 പേര്‍ക്കാണ് രോഗം ബാധിച്ചത്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് 612 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 598 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4273 പേരെ പരിശോധനക്ക് വിധേയരാക്കി. നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസി കള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 686 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.