ജമാഅത്തെ ഇസ്‌ലാമി മുന്‍ കണ്ണൂര്‍ ജില്ലാ അസി. സെക്രട്ടറി കെ പി ആദം കുട്ടി നിര്യാതനായി

വിവിധ ഇസ്‌ലാമിക സ്ഥാപനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. ജില്ലയില്‍ സംഗമം അയല്‍ക്കൂട്ടങ്ങളെ കെട്ടിപ്പടുത്ത മികവുറ്റ സഹകാരി സംഘാടകനാണ്.

Update: 2021-12-08 17:54 GMT

കണ്ണൂര്‍: ജമാഅത്തെ ഇസ്‌ലാമി അംഗവും മുന്‍ ജില്ലാ അസി. സെക്രട്ടറിയുമായ കെ പി ആദം കുട്ടി (62 ) നിര്യാതനായി. അനാരോഗ്യത്തെ തുടര്‍ന്ന് തളിപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ടാണ് മരണപ്പെട്ടത്.

ഫിഷറീസ് വകുപ്പില്‍ നിന്ന് വിരമിച്ച അദ്ദേഹം വിവിധ ഇസ്‌ലാമിക സ്ഥാപനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. ജില്ലയില്‍ സംഗമം അയല്‍ക്കൂട്ടങ്ങളെ കെട്ടിപ്പടുത്ത മികവുറ്റ സഹകാരി സംഘാടകനാണ്. മലയോര മേഖലയില്‍ ഇസ് ലാമിക പ്രസ്ഥാനത്തെ ജനകീയമാക്കാന്‍ മുന്നില്‍ നിന്നു.

തളിപ്പറമ്പ് ഇഹ്‌സാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയും ഇപ്പോള്‍ വൈസ് ചെയര്‍മാനുമാണ്. തളിപ്പറമ്പ്, ചെങ്ങളായി മസ്ജിദുകളുടെ സ്ഥാപക സാരഥിയാണ്. മുട്ടം തഅലീമുല്‍ ഇസ്‌ലാം ട്രസ്റ്റ് മെമ്പറും കാരുണ്യ നികേതന്‍ മനേജറുമാണ്.

Similar News