മനുഷ്യാവകാശ കമ്മീഷന്‍ ആദിവാസി സമ്മേളനം നാളെ
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി മേഖലകളില്‍ നിന്നും 300 ലധികം ആദിവാസികളും ജില്ലയിലെ 60 ഓളം ഉദ്യോഗസ്ഥരും സംബന്ധിക്കും. ആദിവാസികളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കാനാണ് കമ്മീഷന്‍ തീരുമാനം.
കല്‍പറ്റ: ആദിവാസി സമൂഹം നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ട് ചര്‍ച്ച ചെയ്യാനും ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിഹരിക്കുന്നതിനുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ആദിവാസി സമ്മേളനം നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നാളെരാവിലെ 10 ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പരിപാടി ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് അധ്യക്ഷത വഹിക്കും.
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി മേഖലകളില്‍ നിന്നും 300 ലധികം ആദിവാസികളും ജില്ലയിലെ 60 ഓളം ഉദ്യോഗസ്ഥരും സംബന്ധിക്കും. ആദിവാസികളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കാനാണ് കമ്മീഷന്‍ തീരുമാനം. ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ തത്സമയം പരിഹരിക്കും. അടിയന്തിരമായി പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ക്കുള്ള നിര്‍ദ്ദേശം റിപോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിക്കും. പട്ടികവര്‍ഗ്ഗ വികസന ഡയറക്ടര്‍ ഡോ. പി പുകഴേന്തി പങ്കെടുക്കും.