കക്കയത്ത് പുലിയിറങ്ങി; ജനം ഭീതിയില്‍
കക്കയം മുപ്പതാംമൈലില്‍ പുലിയിറങ്ങിയ സംഭവത്തില്‍ കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശ്രീചിത്തിന്റെ നേതൃത്വത്തില്‍ കാട്ടില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയതായും സമീപപ്രദേശങ്ങളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ചന്ദ്രന്‍ പറഞ്ഞു.
കൂരാച്ചുണ്ട്: കക്കയം മുപ്പതാം മൈലില്‍ ജനവാസമേഖലയില്‍ പുലിയെ കണ്ടതിനെത്തുടര്‍ന്ന് ജനം ഭീതിയില്‍. ലക്ഷം വീടിന് സമീപമുള്ള കൃഷിയിടത്തില്‍ തെങ്ങു കയറുന്നതിനിടെ ചെത്തുതൊഴിലാളിയായ ബിജു കാകനയാണ് കാട്ടുപന്നിയെ പിടികൂടുന്ന പുലിയെയും കുഞ്ഞിനെയും കണ്ടത്. വിവരം നാട്ടുകാരെയും പിന്നീട് വനം വകുപ്പുദ്യോഗസ്ഥരെയും അറിയിച്ചു.
വനം വകുപ്പുദ്യോഗസ്ഥരും കൂരാച്ചുണ്ട് പോലിസും പഞ്ചായത്തധികൃതരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. കരിയാത്തും പാറയിലും സമീപപ്രദേശമായ മീന്‍മുട്ടിയിലും ഇതിന് മുന്‍പും പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു.
കക്കയം മുപ്പതാംമൈലില്‍ പുലിയിറങ്ങിയ സംഭവത്തില്‍ കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശ്രീചിത്തിന്റെ നേതൃത്വത്തില്‍ കാട്ടില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയതായും സമീപപ്രദേശങ്ങളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ചന്ദ്രന്‍ പറഞ്ഞു.
വിപുലമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പുലിയെ കുടുക്കുന്നതിനാവശ്യമായ കെണികളും മറ്റ് കാര്യങ്ങളും തയ്യാറാക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുള്ളതായും പ്രസിഡന്റ് അറിയിച്ചു.