പ്രളയം: വീട് നിര്‍മിച്ചു നല്‍കുമെന്ന് കൊല്ലം ജില്ലാ ജഡ്ജി

വീട് നിര്‍മിക്കുന്നതിന് വേണ്ട തുക ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, അഭിഭാഷകര്‍ ,കോടതി ജീവനക്കാര്‍ ,അഭിഭാഷക ക്ലാര്‍ക്കുമാര്‍ എന്നിവരില്‍ നിന്നും സമാഹരിക്കും.

Update: 2019-08-16 13:24 GMT

കൊല്ലം: ജില്ലയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട അര്‍ഹരായ ഒരാള്‍ക്ക് ജില്ലാ കോടതി ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കുമെന്ന് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍. കൊല്ലം ജില്ലാ കോടതിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീട് നിര്‍മിക്കുന്നതിന് വേണ്ട തുക ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, അഭിഭാഷകര്‍ ,കോടതി ജീവനക്കാര്‍ ,അഭിഭാഷക ക്ലാര്‍ക്കുമാര്‍ എന്നിവരില്‍ നിന്നും സമാഹരിക്കും.

അഡീഷണല്‍ ജില്ലാ ജഡ്ജി ഇ ബൈജു സ്വാഗതവും അഡീ: ജില്ലാ ജഡ്ജ് കെ എന്‍ സുജിത് സ്വാതന്ത്ര്യ ദിന സന്ദേശവും നല്‍കി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ധീരജ് രവി മുഖ്യ പ്രഭാഷണം നടത്തി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സിജെഎം) ശ്രീരാജ്, സെക്രട്ടറി അഡ്വ. മനോജ് ശ്രീധര്‍, ജില്ലാ ഗവ: പ്ലീഡര്‍ അഡ്വ. സേതുനാഥന്‍ പിള്ള , ഹരിലാല്‍ ഡി (ജില്ലാ കോടതി), ജയകുമാര്‍ ജി (സിജെഎം കോടതി ), അഡ്വക്കേറ്റ് ക്ലാര്‍ക്ക്അസോസിയേഷന്‍ പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍, കോടതി ജീവനക്കാര്‍, അഭിഭാഷകര്‍, അഭിഭാഷക ക്ലാര്‍ക്ക് എന്നിവര്‍ ചടങ്ങില്‍ ദേശഭക്തിഗാനം ആലപിച്ചു.




Tags:    

Similar News