കൊല്ലം ജില്ലയില്‍ പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള പ്രവേശനം കര്‍ശന നിയന്ത്രണത്തിൽ
സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാര്‍ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാന്‍ പാടുള്ളു.
തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം. പ്ലസ് വണ്‍ പ്രവേശനം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ആകാവൂയെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാര്‍ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാന്‍ പാടുള്ളു. കുട്ടികള്‍ പ്രവേശിക്കുന്നത് മുതല്‍ തിരിച്ചു പോകുന്നത് വരെയുള്ള കാര്യങ്ങള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ ഓണത്തിനു ശേഷമാണ് രോഗവ്യാപനം കൂടുതലായി റിപോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ് നേരത്തെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ മലയോര മേഖലകളിലും വ്യാപിക്കുന്നുണ്ട്. ചിറ്റാര്‍, കോഴഞ്ചേരി തുടങ്ങിയ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തി. ചില മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.