കോഴിക്കോട് ജില്ലയില്‍ 246 പേര്‍ക്ക് കൊവിഡ്; 145 പേർക്ക് രോഗമുക്തി

സമ്പര്‍ക്കം വഴി 213 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 97 പേര്‍ക്കും രോഗം ബാധിച്ചു

Update: 2020-09-08 13:42 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒമ്പത് പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 213 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 97 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ നാലു പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പറേഷന്‍ പരിധിയില്‍ നാലു അതിഥി തൊഴിലാളികള്‍ക്കും പോസിറ്റീവായി. ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1734 ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 145 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Similar News