ഇരിങ്ങല്‍ കളരിപ്പടിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഡിടിഎസ് എഫ് 4 ബസും എതിരെ വന്ന സാഗര്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഡിടിഎസ്എഫ് 4 സമീപത്തെ ഓവ് ചാലിലേക്ക് താഴ്ന്നുപോയി.

Update: 2019-10-31 12:28 GMT

പയ്യോളി: ദേശീയപാതയില്‍ കളരിപ്പടിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. കാലിന് സാരമായി പരിക്കേറ്റ ഡ്രൈവറടക്കം 11 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഡിടിഎസ് എഫ് 4 ബസും എതിരെ വന്ന സാഗര്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഡിടിഎസ്എഫ് 4 സമീപത്തെ ഓവ് ചാലിലേക്ക് താഴ്ന്നുപോയി.

അപകടത്തെ തുടര്‍ന്നു ഈ റൂട്ടില്‍ അരമണിക്കൂറിലേറെ ഗതാഗതം താറുമാറായി. വടകരയില്‍ നിന്നെത്തിയ ക്രെയിന്‍ സര്‍വീസ് ബസുകള്‍ നീക്കം ചെയ്തു ഗതാഗതം സുഗമമാക്കി. പയ്യോളി പോലിസും സ്ഥലത്തെത്തി. 

Tags:    

Similar News