തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 4323 പത്രികകള്‍
ഈ മാസം 19 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുക. 20ന് സൂക്ഷ്മ പരിശോധന നടക്കും.
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരെ 4323 പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് 73 പത്രികകളാണ് ലഭിച്ചത്. കോഴിക്കോട് കോര്‍പറേഷനില്‍ 151 നാമനിര്‍ദ്ദേശ പത്രികകളും ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 319 പത്രികകളുമാണ് ലഭിച്ചത്. ഏഴ് മുന്‍സിപ്പാലിറ്റികളിലേക്ക് 544 പത്രികകളും ഗ്രാമപഞ്ചായത്തുകളിലേക്ക് 3236 പത്രികളും ചൊവ്വാഴ്ച വരെ ലഭിച്ചു.
ഈ മാസം 19 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുക. 20ന് സൂക്ഷ്മ പരിശോധന നടക്കും.