ഒലിങ്കര വളവില്‍ നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞു
റോഡിന്റെ വീതി കുറവും വളവും കയറ്റവും ഒരു വശത്തെ വലിയ താഴ്ചയുമാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മുമ്പ് ഇവിടെ സ്വകാര്യബസുകളും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞിട്ടുണ്ട്.
പെരിന്തല്‍മണ്ണ: ഒലിങ്കര വളവില്‍ സിമന്റ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും വടകരയിലേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറി ഡ്രൈവര്‍ ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശി രാമചന്ദ്രന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ചെറുപ്പുളശ്ശേരി റൂട്ടില്‍ ഏറ്റവും അപകട സാധ്യതയുള്ള ഭാഗങ്ങളില്‍ ഒന്നാണ് ഒലിങ്കര വളവ്.
തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഒലിങ്കര വളവില്‍ നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞത്. പരസ്യ ബോര്‍ഡിനു വേണ്ടി സ്ഥാപിച്ച ഇരുമ്പു കാലുകളില്‍ തടഞ്ഞു നിന്നതിനാല്‍ മറിഞ്ഞ ലോറി കൂടുതല്‍ താഴ്ചയിലേക്ക് പോയില്ല.
റോഡിന്റെ വീതി കുറവും വളവും കയറ്റവും ഒരു വശത്തെ വലിയ താഴ്ചയുമാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മുമ്പ് ഇവിടെ സ്വകാര്യബസുകളും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത് വാഹനങ്ങളുടെ കൂട്ടിയിടിയും പതിവാണ്. അപകട സൂചന ബോര്‍ഡുകള്‍ ഒന്നും തന്നെ ഇവിടെ സ്ഥാപിച്ചിട്ടില്ല.