മലപ്പുറം ജില്ലാ കലക്റ്റർ ക്വാറൻ്റൈനിൽ
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ പേരോടും ക്വാറന്റൈനിൽ പോകാൻ നേരത്തേ ആരോഗ്യമന്ത്രി നിർദേശിച്ചിരുന്നു.
മലപ്പുറം: കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ പലരുമായും സമ്പർക്കമുണ്ടായതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്റ്റർ കെ. ഗോപാലകൃഷ്ണനോട് ക്വാറൻ്റൈനിൽ പോവണമെന്ന് നിർദേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
വിമാനപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ പേരോടും ക്വാറന്റൈനിൽ പോകാൻ നേരത്തേ ആരോഗ്യമന്ത്രി നിർദേശിച്ചിരുന്നു.