മലപ്പുറം ജില്ലയിൽ ഇന്ന് 496 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
രോഗബാധിതരായവരില്‍ 476 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 14 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ
മലപ്പുറം: മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച്ച പുതുതായി 496 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ വിദഗ്ധ ചികിൽസയ്ക്ക് ശേഷം കൊവിഡ് മുക്തരായതായത് 54,754 പേര്‍. ഇന്ന് രോഗമുക്തി നേടിയ 684 പേരുള്‍പ്പടെയുള്ള കണക്കാണിത്.
അതേസമയം ഇന്ന് രോഗബാധിതരായവരില്‍ 476 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 14 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
75,057 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,425 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 501 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 292 പേരും 261 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 305 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.