ഇതരസംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു
ബംഗളിൽ നിന്നും കെട്ടിട നിർമാണ ജോലിക്കായി മൂന്നു ദിവസം മുമ്പാണ് എത്തിയത്.
പയ്യോളി: ഇതരസംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു പശ്ചിമ ബംഗാൾ സ്വദേശി സുഷിന്ത് മാലിക് (28) ആണ് മരണപ്പെട്ടത്. മൂരാട് റെയിൽവേ ഗേറ്റിന് വടക്ക് ഭാഗം ഞായറാഴ്ച വൈകിട്ട് 7-30 നാണ് സംഭവം. ബംഗളിൽ നിന്നും കെട്ടിട നിർമാണ ജോലിക്കായി മൂന്നു ദിവസം മുമ്പാണ് എത്തിയത്.
അപകടത്തിൽ പെട്ട വിവരം ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് പയ്യോളി പോലിസ് സ്ഥലത്തെത്തി ഇൻക്വസ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ.