സൗജന്യമായി ഖബറിടങ്ങളൊരുക്കി മാതൃകയായ ഇസ്മയില്‍ മരണപ്പെട്ടു
കുറച്ചുകാലമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കേളകം: സൗജന്യമായി കബറിടങ്ങളൊരുക്കി ഒരു നാടിനു മാതൃകയായിരുന്ന വളകുഴിയില്‍ സഹോദരന്മാരില്‍ നാലാമന്‍ ഇസ്മായില്‍(53) മരണപ്പെട്ടു. കുറച്ചുകാലമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സീനത്ത്. ഏകമകള്‍: അന്‍സല്‍ന. മരുമകന്‍: ജലീല്‍ ചിറക്കല്‍.
മാതാപിതാക്കള്‍: പരേതനായ അബ്ദുല്‍ ഖാദര്‍, ഫാത്തിമ. സഹോദരങ്ങള്‍: പരേതനായ സുലൈമാന്‍, അബ്ദുല്‍ ഖരീം, പരേതനായ മുഹമ്മദ് സാലി, നാസര്‍, ആമിന, ജമീല, നബീസ, റഷീദ, നസീമ, ഷൈല.