ഫയര്‍ ആന്‍ഡ് സേഫ്റ്റി ശില്‍പശാല സംഘടിപ്പിച്ചു

എബിലിറ്റി കാംപസിൽ വെച്ച് ഫയര്‍ ആന്‍ഡ് സേഫ്റ്റി ശില്‍പശാല ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി കെ സി അബ്ദു റഹ്മാന്‍ നിര്‍വഹിച്ചു.

Update: 2021-12-20 15:10 GMT

മലപ്പുറം: എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിന്റെയും മലപ്പുറം ഫയര്‍ ആന്റ്‌ റെസ്ക്യൂ ഡിപ്പാര്‍ട്ട്മെന്‍റിന്റെയും നേതൃത്വത്തില്‍ പുളിക്കൽ എബിലിറ്റി കാംപസിൽ വെച്ച് ഫയര്‍ ആന്‍ഡ് സേഫ്റ്റി ശില്‍പശാല ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി കെ സി അബ്ദു റഹ്മാന്‍ നിര്‍വഹിച്ചു.

മലപ്പുറം ഫയര്‍സ്റ്റേഷൻ ഓഫീസര്‍ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ശില്‍പശാലയില്‍ ഹോം ഗാർഡ് പി മുരളി, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ കെ ഷിഹാബുദ്ധീൻ, കെ ടി അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി എബിലിറ്റി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഫോര്‍ ഹിയറിങ് ഇമ്പയേർഡിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും എബിലിറ്റി അക്കാഡമിയിലെ കമ്പ്യൂട്ടർ ട്രെയിനിങ് വിദ്യാര്‍ഥികളും വൊക്കേഷനല്‍ ട്രെയിനിംഗ് സെന്റർ വിദ്യാര്‍ത്ഥികളും വർക്ക്ഷോപ്പില്‍ പങ്കെടുത്തു. എബിലിറ്റി ചെയർമാൻ കെ. അഹമ്മദ്‌ കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ എബിലിറ്റി അക്കാഡമിക് ഡയറക്ടര്‍ ഇബ്രാഹിം ടി.പി, സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെട്ടര്‍ അബ്ദുല്‍ വാഹിദ് പി. ടി, അബ്ദുല്‍ ലത്തീഫ് കെ എന്നിവർ സംസാരിച്ചു.

Similar News