പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച്ച 136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ ഇതുവരെ ആകെ 5324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3555 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച്ച 136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയില്‍ ഇതുവരെ ആകെ 5324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3555 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ 35 പേര്‍ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 122 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4189 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1097 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1070 പേര്‍ ജില്ലയിലും, 27 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിൽസയിലാണ്. ജില്ലയിൽ ആകെ 16087 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.66 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.32 ശതമാനമാണ്.