പയ്യോളി സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിട ഉദ്ഘാടനം 18 ന്
പ്രതിവര്‍ഷം 3500ല്‍ അധികം ആധാരജിസ്‌ട്രേഷനുകളും ഏഴായിരത്തോളം കുടിക്കട സര്‍ട്ടിഫിക്കറ്റുകളും 2500 ഓളം ആധാര പകര്‍പ്പുകളും കൂടാതെ ചിട്ടി, വിവാഹം എന്നിവ പയ്യോളി സബ് രജിസ്റ്റര്‍ ഓഫീസ് കൈകാര്യം ചെയ്തു വരുന്നു.
പയ്യോളി: സബ് രജിസ്ട്രാര്‍ ഓഫിസിലെ പുതിയ കെട്ടിട ഉദ്ഘാടനം ഫെബ്രുവരി 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി, മണിയൂര്‍, തുറയൂര്‍ ,ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ പയ്യോളി, ഇരിങ്ങല്‍, തിക്കോടി, തുറയൂര്‍, പാലയാട് എന്നീ ആറ് വില്ലേജുകളാണ് പ്രവര്‍ത്തനപരിധി. പ്രതിവര്‍ഷം 3500ല്‍ അധികം ആധാരജിസ്‌ട്രേഷനുകളും ഏഴായിരത്തോളം കുടിക്കട സര്‍ട്ടിഫിക്കറ്റുകളും 2500 ഓളം ആധാര പകര്‍പ്പുകളും കൂടാതെ ചിട്ടി, വിവാഹം എന്നിവ പയ്യോളി സബ് രജിസ്റ്റര്‍ ഓഫീസ് കൈകാര്യം ചെയ്തു വരുന്നു. പ്രതിവര്‍ഷം ആറ് കോടിയോളം രൂപയാണ് വരുമാനം. പുതിയ കെട്ടിടത്തിന് 1,15 ,22000 രൂപയാണ് എസ്റ്റിമേറ്റ് തുക.
മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും. പയ്യോളി സബ് രജിസ്ട്രാര്‍ ഓഫിസ് കോംപൗണ്ടില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എംഎല്‍എ കെ ദാസന്‍ ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കും ചെയ്യും. കെ മുരളീധരന്‍ എം പി, പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി ടി ഉഷ, ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും.