പെരിന്തല്‍മണ്ണ ഫയര്‍ സ്‌റ്റേഷന്‍ വീണ്ടും തുറന്നു

കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് രോഗമുക്തി നേടി വീട്ടിലെത്തിയിട്ടുണ്ട്.

Update: 2020-06-23 11:39 GMT

പെരിന്തല്‍മണ്ണ: ഒരു ഉദ്യോഗസ്ഥനും സിവില്‍ ഡിഫന്‍സ് വളന്റിയര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ താല്‍ക്കാലികമായി അടച്ചിട്ട പെരിന്തല്‍മണ്ണ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്‌റ്റേഷന്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും തുറന്നു. ജൂണ്‍ 13 മുതലാണ് സ്‌റ്റേഷന്‍ അടച്ചിട്ടത്. അടച്ചിട്ടെങ്കിലും ജീവനക്കാരില്‍ വലിയൊരു വിഭാഗം ഫയര്‍ സ്‌റ്റേഷന്‍ തന്നെ ക്വാറന്റീനാക്കി അവിടെ താമസിക്കുകയായിരുന്നു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ മിക്കവരും തിരികെ എത്തിയതോടെയാണ് സ്‌റ്റേഷന്‍ തുറന്നത്. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് രോഗമുക്തി നേടി വീട്ടിലെത്തിയിട്ടുണ്ട്. 

Tags:    

Similar News