വാഹനാപകടത്തില്‍ പരിക്കേറ്റ റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു
ശനിയാഴ്ച രാത്രി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അയല്‍വാസിയോടൊപ്പം വീട്ടിലേക്ക് മടങ്ങും വഴി മാടക്കരയില്‍ വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ഓമ്‌നി വാനും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. നെന്‍മേനി ആനപ്പാറ മാളിക പുത്തന്‍പുരയ്ക്കല്‍ പി പി കുര്യാക്കോസ് ( 75)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അയല്‍വാസിയോടൊപ്പം വീട്ടിലേക്ക് മടങ്ങും വഴി മാടക്കരയില്‍ വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.