സഫ ഗ്രൂപ്പ് അരീക്കോട് പ്രവർത്തനം തുടങ്ങും
സഫ ജ്വല്ലറിയുടെ ഉദ്ഘാടനം ഫെബ്രു 20 ഞായർ രാവിലെ പത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അരീക്കോട്: ആധുനിക സൗകര്യത്തോടെ സഫാ ഗ്രൂപ്പ് അരീക്കോട് ആരംഭിക്കുന്ന സഫ ജ്വല്ലറിയുടെ ഉദ്ഘാടനം ഫെബ്രു 20 ഞായർ രാവിലെ പത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. സഫ ഗ്രൂപ്പിൻ്റെ 11മത് സംരഭമാണ് അരീക്കോട് ആരംഭിക്കുന്നത് കസ്റ്റമേഴ്സിന് വിവിധ ആനുകൂല്യങ്ങൾ നൽകികൊണ്ടാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഇതോടൊപ്പം സമീപ പഞ്ചായത്തിലെ മുൻകാല പ്രസിഡൻറുമാരെയും ആദരിക്കുന്നുണ്ട്. പി കെ ബഷീർ എംഎൽഎ, ലിൻറോ ജോസഫ് എംഎൽഎ, വികെസി മമ്മദ് കോയ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് അബ്ദു സലാം പറഞ്ഞു.